Mayilppeeli

Tablo reader up chevron

Chapter 1

 മയിൽ‌പ്പീലി 

സിലിഗുരിയില് നിന്നും ലക്കിംപൂരിലേക്കുളള ബസ് പുറപ്പെടാന് ഇനിയും രണ്ടുമണിക്കൂറ് കൂടിയുണ്ട്.തീരെ   വൃത്തിയില്ലാത്ത സ്ഥലം.എങ്ങും ദുറ്ഗന്ധം.അവിടെ നിന്നും ഒന്നും ക ഴിക്കാന് തോന്നിയില്ല.

ഒരു വല്ലാത്ത സ്ഥലം!

അടുത്തിരുന്ന പ്രായം ചെന്ന അമ്മയോട് ലക്കിംപൂരിലേക്ക് എത്ര കിലോമീറ്ററുണ്ടെന്ന് ചോദിച്ചു.

വായില് കുമിഞ്ഞു കൂടിയ മുറുക്കാന് തുപ്പല് പുറത്തേക്ക് നീട്ടി തുപ്പി അവര് പറഞ്ഞു.

"ചഹ് സൌഅസ്സിഅസെ"(അറുന്നൂറ്റി എണ്പത് ഉണ്ട്)

ഒരു രാത്രി മുഴുവന് ബസില് യാത്ര!

ബാഗില് നിന്നും വീണ്ടും ആ കടലാസെടുത്ത് നോക്കി.പഴകി ചെളിപിടിച്ച ആ കടലാസ് നിവറ്ത്തി ആറ്ത്തിയോടെ വായിച്ചു.

ഗുലാം അന്സാരി

ബൊറ് ടോലിനി

ദെമാജി ടിസ്ട്രിക്ട്

ആസാം

പിന്നെ ഒരു നെടുവീറ്പ്പ്.എത്ര ബുദ്ധിമുട്ടിയാവും അവന് അമ്പതിനായിരം രൂപ ഉണ്ടാക്കി കാണുക.

ബസിലെ സീറ്റില് ചാരിക്കിടന്ന് അവള് ആരോടെന്നില്ലാതെ പറഞ്ഞു.നന്നായി ദാഹിക്കുന്നുണ്ട്.കയ്യില് വെളളമിരിപ്പുണ്ട്.വെളളത്തിന് അത്ര രുചി തോന്നുന്നില്ല.

അരികിലെ കടയില് ലിച്ചിപ്പഴമിരിപ്പുണ്ട്സുഹൃത്തുക്കള് നാട്ടില് നിന്നു വരുമ്പോ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഗുലാം ഒരിക്കല് തന്നിട്ടുണ്ട്. പത്തുരൂപക്ക് 

വാങ്ങി അതിനെ നുകറ്ന്നു.

മുന് പരിചയമില്ലാത്ത സ്ഥലം.അറിയാത്ത ഭാഷ.

ട്രെയിനിൽ വെച്ചു കണ്ട സിസ്റ്റർ മനസ്സിൽ 

ഒരു ചെറിയ മുറിവുണ്ടാക്കിയിരുന്നു.

“ഞങ്ങള്ക് വിവാഹം ചെയ്യാൻ പാടില്ല.സഭ തരുന്ന താമസം,വസ്ത്രം,ഭക്ഷണം,ചികിത്സ.

പിന്നെ വർധക്യത്തിലെ പരിചരണം “

“  അപ്പൊ  സ്നേഹം ?”നിത്യ പെട്ടെന്നു ചോദിച്ചു പോയി .

സിസ്റ്റർ അൽപ്പനേരം അവളെ തന്നെ നോക്കി .

മറുപടി പറയാൻ വാക്കുകളെ തിരയുമ്പോൾ 

അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി .

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നോ..?

എവിടേയോ സ്നേഹത്തിനായി ദാഹിക്കുന്നതു പോലെ .

ജീവിതം എന്താണ്?നാളെ ജീവിക്കാൻ വേണ്ടി

ഇന്ന് ജീവിക്കാൻ കഴിയാതെ പോകുന്നതോ ?

ഉച്ചക്ക് രണ്ടുമണിക്ക് ബസ് പുറപ്പെട്ടു.ഇനി നാളെ രാവിലെ എട്ടുമണിക്ക് ലക്കിംപൂര്.

നല്ല സുഖമുളള കാലാവസ്ഥ.തണുത്ത കാറ്റ്.എന്തൊരു പ്രകൃതി ഭംഗി.അരുവികള്,കുന്നുകള് പൂക്കള്.

ഹായി എന്തു രസം!

കവിയായിരുന്നെന്കില് ഒരായിരം കവിതക്കുളള വകയുണ്ട്.

അസമിന്റെ പ്രകൃതി ഭംഗി ഗുലാം പലതവണ 

പറഞ്ഞിട്ടുണ്ട് .നെല്ല് വിളഞ്ഞു നിൽക്കുന്ന വയലുകൾ ,പൂക്കൾ ,അരുവികൾ ,തേയില തോട്ടങ്ങൾ ,കിളികൾ ,പൂമ്പാറ്റകൾ അങ്ങിനെ 

പലതും.

നേരം ഇരുട്ടി തുടങ്ങിയിരുന്നു.മൂന്നു ദിവസത്തെ ട്രൈന് യാത്രയുടെ കുളിരേകുന്ന ഓറ്മ്മയെ ഇടക്കിടെ അയവിറക്കി.

തൊട്ടടുത്ത ബറ്ത്തിലെ സിസ്റ്ററ് സ്വീറ്റിയുടെ സംഭാഷണം വീണ്ടും തേട്ടി വരുന്നു .ഇടക്കിടക്ക് അവർ മനസ്സിൽ പ്രത്യക്ഷപ്പെടുന്നു .സിസ്റററ് ആസാമിലെ സില്ച്ചറില് ടീച്ചറാണ്.പളളിവക സ്കൂളില് കാലങ്ങളായി ജോലി ചെയ്യുന്നു.

"മോള് തനിച്ച്,ഇത്രയും ദൂരം..?അപരിചിതമായ സ്ഥലത്തേക്ക്.ഒരു പരിചയത്തിന്റെ മുകുളില്മാത്രം ഇത്രയും യാത്ര ചെയ്ത് അവനെ കണ്ടു പിടിക്കാന് മാത്രം നിങ്ങള് തമ്മിലുളള ബന്ധം?"

ആ ചോദ്യത്തിനു മുന്നില് അവൾ ഒട്ടുംപതറിയില്ല .ഒന്നു ചിരിക്കുക മാത്രം ചെയ്തു.ഈ ചോദ്യം ഒരുനൂറു തവണയെന്കിലും കേട്ടു കാണും.അച്ഛനും അമ്മയും എതിറ്ത്തില്ല.പ്രളയത്തിനു ശേഷം ഗുലാമിനെ കാണാതാവുകയും അതോടെ താന് മൂകയായിപ്പോയതും അവറ്ക്ക് അറിയാം.അവറ്ക്കും ഗുലാമിനെ കാണണം.ഗുലാമിനെ തിരഞ്ഞ് അച്ഛന് പല തവണ ഹോട്ടലില് പോയി നോക്കി.ഒരു വിവരവും ലഭിച്ചില്ല.പല തവണ അവന്റെ നമ്പരില് വിളിച്ചു നോക്കി.ഫലമുണ്ടായില്ല. അവസാനം അച്ഛന് സമ്മതിച്ചു.

പത്തനം തിട്ടയിലെ റാന്നിയില് നിന്നും ആസാമിലെ ദെമാജിയിലേക്ക് ഒരു പെണ്ക്കുട്ടി തനിച്ച് അതും ആദ്യമായി യാത്ര ചെയ്യുന്നത് അച്ഛനോ അമ്മയോ വിലക്കാതിരുന്നതില് പോലും അതിശയിക്കാത്ത ഞാനെന്തിന് ഇത്തരം ചോദ്യങ്ങളെ ഭയക്കണം.

ബസ് ഒരു ഹോട്ടലിനരികില് നിറുത്തി.ആളുകള് ഇറങ്ങി.ഇരുട്ടി തുടങ്ങിയതുകൊണ്ടാവാം നല്ല തണുപ്പ് തോന്നി.വല്ലതും കഴിക്കാം.നിത്യയുടെ കണ്ണുകള് ഹോട്ടലിനകത്ത് പരതി നടന്നു.

"സൈക്യ ദാബ"

ഇതാണ് ഗുലാം ഇടക്കിടെ പറയാറു ണ്ടായിരുന്ന ദാബ.പരിപ്പ് കറിയും ഉരുളക്കിഴങ്ങും ചോറും 

പിന്നെ കൂട്ടിനൊരു പച്ച മുളകും ഒരു കഷ്ണം ഉള്ളിയും കുറച് ഉപ്പും.ഇതാണ് അസമിലെ 

ഹോട്ടലുകളിൽ ഉണ്ടാവുക.പിന്നെ

ആലു പൊറോട്ടയും മല്ലിയില ചട്ണിയും.ഗുലാം പറഞ്ഞത് അവളോറ്ത്തു.

ആകെ ഒരു ഐറ്റം മാത്രമേ കാണുന്നു ളളൂ.എല്ലാവരും അതു തന്നെ കഴിക്കുന്നുണ്ട്.

അതായിരിക്കാം ഗുലാം പറഞ്ഞ ആലു

പൊറോട്ട .

ഒരു പയ്യന് അരികില് വന്ന് ആസാമിസ് ഭാഷ എന്തോ ചോദിച്ചു.എന്നിട്ട് ദൂരേക്ക് ചൂണ്ടി 

കാണിച്ചു.അകലെ ഒരു ഭ്രാന്തൻ വിശന്നിട്ടാവാം 

കരയുന്നുണ്ടായിരുന്നു.

വെളുത്ത പൊക്കമുള്ള ഒരു ചെറു ബാല്യം .

നിത്യ ചിരിക്കുക മാത്രമാണ് ചെയ്തത്.

ഗുലാം പടിപ്പിച്ച ലൊട്ടു ലൊടുക്ക് ഹിന്ദി വശമുണ്ട്.

പാനി=വെളളം

ഖാനാ=ചോറ്

ചോറ്=കളളന്

ക്യാ=എന്ത്

കിത്നാ=എത്ര

കഹാ=എവിടെ 

ആയ =വന്നു 

ഗയ= പോയി 

പ്യാർ =സ്നേഹം 

അങ്ങിനെ ഒരു അന്പത്, അറുപത് പദം.

"ആലു പറാത്ത കായേഗ?"

"ഉരുളക്കിഴങ്ങു പൊറാട്ട കഴിക്കാമല്ലോ?

നിത്യ തലയാട്ടി.അവൾ കഴിച്ചു തുടങ്ങിയപ്പോൾ 

വീണ്ടും ആ പയ്യൻ വന്നു.ആ ഭ്രാന്തനെ

ചൂണ്ടി കാണിച്ചു.വീണ്ടും എന്തോ 

പറയുന്നു. 

ഹോട്ടൽ ഉടമ അവനെ ഓടിച്ചു വിട്ടു.

ബസ് ഓടി തുടങ്ങിയപ്പോൾ ആ ഭ്രാന്തൻ

ബസിനടുത്തേക്ക് ഓടി അടുക്കാൻ ശ്രമിച്ചു .

ബസ് അപ്പോളേക്കും ചലിച്ചു തുടങ്ങിയിരുന്നു.

ജനാലയിലൂടെ തല പുറത്തേക്കിട്ട് അവൾ

ആ പയ്യനും ഭ്രാന്തനും റ്റാറ്റ കൊടുത്തു.

നിറ കണ്ണുകളോടെ ഭ്രാന്തൻ പകച്ചു നോക്കി.

ജീവിതത്തിൽ ചിലപ്പോൾ എല്ലാത്തിനും 

പകരം വെക്കാനുണ്ടാവുക ഒരു സസ്പെൻസ് 

മാത്രമായിരിക്കും.ആ നിഗൂഢത ഒരിക്കലും 

തെളിയിക്കപ്പെടാത്തതാവാം ചിലപ്പോ 

ചിലരെ പിന്നെയും കുറച് ദൂരമെന്കിലും

ജീവിക്കാനനുവദിക്കുന്നത് .

രാത്രിയെ കീറീ മുറിച്ചുകൊണ്ട് ബസ് പിന്നെയും കുറേ ദൂരം പിന്നിട്ടു.ഇടക്ക് ഉറങ്ങിയും ഉണറ്ന്നും മൊബൈലില് സമയം നോക്കിയും ഗുലാം അന്സാരിയെ തേടിയുളള യാത്ര എത്രയോ ദൂരം പിന്നിട്ടു.രാവിലെ എട്ടുമണിക്കാണ് ലക്കിംപൂര് ബസ് എത്തിയത്.ശ്രീരാം ഹോട്ടലിനു മുന്നില് എല്ലാവരും ഇറങ്ങി.ഒരു റൂം എടുത്ത് കുളിച്ച് ഫ്രഷ് ആവാന് തീരുമാനിച്ചു.

ലക്കിംപൂര് നിന്ന് മൂന്നു മണിക്കുറ് യാത്രയുണ്ടെന്ന് ഗുലാം പറഞ്ഞതോറ്ത്തു.ദെമാജിയിലേക്കു ളള ബസിലാണ് കയറേണ്ടത്.ബസിന് കാത്തിരിക്കുന്ന ഒരു പെണ്കുട്ടിയോട് ദെമാജിയിലേക്കു ളള ബസ് ചോദിച്ചു.ഇനി മൂന്നു മണിക്കൂറ് യാത്ര.അപ്പോ ബൊറ്ഡോലിനിയെത്തും.

റാന്നിയിലുളള ഒരു ഹോട്ടലിലാണ് ഗുലാം ജോലി ചെയ്തിരുന്നത്.ഞായറാഴ്ചകളില് പതിവായി വീട്ടിനരികിലൂടെ നടന്നു പോകുന്ന ഗുലാമുമായി നിത്യ അടുക്കുന്നത് വളരെ പെട്ടെന്നായിരുന്നു.പിന്നീടത് വലിയ ബന്ധമായി മാറി.പിന്നീടെപ്പോ ഴോ ഗുലാം വീട്ടിലെ ഒരംഗമായി മാറി.

അമ്മ അവന് ഊണ് വിളമ്പി കാത്തിരുന്നു.

അച്ഛന് അവന് വൈകിയാല് ചോദിച്ചു തുടങ്ങി.

അടുത്തിരുന്ന് കുറേ നേരം സംസാരിക്കുന്ന ഗുലാമിന് മലയാളം നന്നായി അറിയാമായിരുന്നു.നിത്യ ബി.എ ഫൈനലിയറാണ്.ഗുലാമിന് ഇരുപത്തിരണ്ട് വയസ്സുണ്ട്.ഗുലാം വെളളിയാഴ്ചകളില് പളളിയില് പോകും.നമസ്കാരം കഴിഞ്ഞ് നേരെ വീട്ടിലേക്കു വരും.

അവന്റെ കയ്യില് ബീഫ് വരട്ടിയതിന്റെ ഒരു പൊതികാണും.അച്ഛനും അമ്മയും ഗുലാമും നിത്യയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും.അച്ഛനും അമ്മക്കും ബീഫ് നല്ല ഇഷ്ടമായിരുന്നു.

അച്ഛനൊരു ഹാർട്ട് പേഷ്യന്റായിരുന്നു.(ഹൃദയ രോഗം )ശാസ്ത്ര ക്രിയക്കുള്ള പണം തികയാത്തതിനാൽ പലപ്പോഴും അത് മാറ്റി 

വെക്കേണ്ടി വന്നിരുന്നു.അന്നൊരു വൈകുന്നേരം നിറഞ്ഞ കണ്ണുകളും 

ഉരുകുന്ന മനസ്സുമായി നാമം ജപിക്കുന്ന 

അമ്മയുടെ മുന്നിലേക്ക് ഗുലാം വരുന്നു.

വല്ലാതെ വിയർക്കുകയും മുഷിയുകയും 

ചെയ്തിട്ടുണ്ടായിരുന്നു.അമ്മ പതിവുപോലെ 

ഇരിക്കാൻ പറഞ്ഞു.ചായ എടുക്കാൻ പോയപ്പോൾ അവൻ പറഞ്ഞു.

“വേണ്ട ഹോട്ടലിൽ തിരക്കുണ്ട് പെട്ടെന്ന് പോകണം ഉടമ വഴക്കു പറയും .”

അതും പറഞ്ഞു ഗുലാം പുറത്തേക്കിറങ്ങി .

പോകുന്നതിന് മുൻപ് ഒരു കടലാസ് 

പൊതി അച്ഛനെ ഏൽപ്പിച്ചു .

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

കുറഞ്ഞ കൂലിയിൽ ഹോട്ടൽ ജോലി ചെയ്ത് 

സമ്പാദിച്ച അൻപതിനായിരം രൂപ!അച്ഛൻ ഗുലാം അൻസാരിയുടെ വിയർപ്പിലൂടെ 

ഇന്നും ജീവിക്കുന്നു.

ബൊറ്ഡോലിനിയില് ബസിറങ്ങി .അവൾ 

അലയുകയായിരുന്നു .കയ്യിലെ വിലാസം പലരെയും കാണിച്ചു.ഒരു എത്തും പിടിയും കിട്ടിയില്ല.നേരം ഇരുട്ടാറായി.എവിടെ ഉറങ്ങും?

"ഹോ അതു സാരമില്ല.റൈല്വേ സ്റ്റഷനിലുറങ്ങാം"

ഭക്ഷണം കഴിക്കാന് ഒരു ഹോട്ടലില് കയറി.അവിടെയു ളള ഒരു പെണ്കുട്ടിക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു.അവളെ വിലാസം കാണിച്ചു.അവള് ആ വിലാസം വായിച്ചു.ആസാമിസിലേക്ക് തറ്ജമ ചെയ്ത് പിതാവിനെ കേള്പ്പിച്ചു.

അയാൾ കുറെ ആലോചിച്ചു.രണ്ടു കിലോമീറ്റര് 

അകലെ അന്സാരി കുടുംബം താമസിക്കുന്ന ഒരു കോളനിയുണ്ട്.മുറുക്കാന് കറ പുരണ്ട മോണ വെളിയില് കാണിച്ച് വൃദ്ധന് മകളോട് പറഞ്ഞു.പിന്നെ ആ സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുത്തു.

അവൾ അങ്ങോട്ട് നടന്നു.ആ പെണ്കുട്ടി അവളെ അനുഗമിച്ചു.ഇരുപതോളം അന്സാരി കുടുംബങ്ങള് താമസിക്കുന്ന ഒരു സ്ഥലം.നല്ല വൃത്തിയും പരിമ ളവുമുളള ഒരു സ്ഥലം.ഒരു ചെറിയ പളളി.വെളുത്ത വലിയ താടിയില് വിരലോടിച്ച് ഒരു എണ്പതോളം പ്രായം ചെന്ന തുവെളള വസ്ത്രധാരി നിത്യയുടെ അടുത്തേക്ക് വന്നു.

"കീ ജെബോ?"

(എവിടേക്ക് പോകുന്നു)

നിത്യ ആ പെണ്കുട്ടിയുടെ മുഖത്തേക്കു നോക്കി.അവള് ആ വിലാസം പറയുന്നുണ്ടായിരുന്നു.

ഖാസിം അന്സാരി നിറകണ്ണുകളോടെ കൈകള് മേലോട്ടുയറ്ത്തി.

ഖാസിം അന്സാരി പളളിയിലാണ് താമസം.സ്വന്തമായി വീടോ സ്വന്തക്കാരോ ഇല്ലായിരുന്നു.ആദ്യത്തെ ഭാര്യ മരണപ്പെട്ടു.അതിലൊരു ആണ്കുഞ്ഞുണ്ടായിരുന്നു.പിന്നീടൊരു കല്യാണം കഴിച്ചു.അതില് മക്കളില്ല.അടുത്ത കാലത്ത് ആ ഭാര്യയും മരണപ്പെട്ടു.ഇപ്പോ പളളിയില് നിന്ന് കിട്ടുന്ന ഒരു ചെറിയ വരുമാനവുമായി തനിച്ച് ജീവിക്കുന്നു.

അവളോട് പെൺ കുട്ടി കഥ പറഞ്ഞു നിറുത്തി.

"ആ ആണ് കുഞ്ഞ് ഇപ്പോ എവിടെയാണ്?"

അതറിയില്ല. ഉമ്മ മരിച്ചു പോവുകയുംഉപ്പ വേറെ വിവാഹംചെയ്യുകയും ചെയ്തപ്പോ അവന് ഒററപ്പെട്ടു.സ്നേഹം ലഭിക്കാതെ അവന് തെരുവിലലഞ്ഞു.ഒരിക്കല് അവനെ കാണാതായി.പതിനഞ്ചു കൊല്ലം മുന്പ്.ഈ കഥ പറഞ്ഞുകേട്ടിട്ടുണ്ട്.പക്ഷേ നിങ്ങള് തിരയുന്ന ഗുലാം അന്സാരിയാണോ ഇതെന്നറിയില്ല.

ആ കുട്ടിയുടെ പേരു ചോദിച്ചപ്പോ വൃദ്ധന് കണ്ണുനീറ് തൂകി.പിന്നീട് മറ്റെന്തോ ഒരു പേര് പറഞ്ഞു.

പതിനഞ്ചു കൊല്ലം മുന്പ് കാണാതായി.കാണാതാവുമ്പോ ഏഴു വയസ്.പതിനഞ്ചും ഏഴും ഇരുപത്തിരണ്ട്.

ഗുലാം അവന്റെ കുടുംബത്തെ പററി ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.

നാട്ടിലേക്ക് എന്നു പോകുമെന്ന് ചോദിക്കുമ്പോ മാത്രം ഗുലാം മൂകനാവും.പിന്നീടൊരിക്കല് പറഞ്ഞു.

"എനിക്ക് വീടില്ല"

അപ്പോ ഗുലാമിന്റെ കണ്ണു നിറഞ്ഞു കവിഞ്ഞിരുന്നു.ചുരിദാറിന്റെ അറ്റം കൊണ്ട് നിത്യ ഗുലാമിന്റെ കണ്ണുകള് തുടക്കാന് ശ്രമിച്ചു.ഒരു കൊച്ചു കുഞ്ഞിനെ പോലെ ഗുലാം വിതുമ്പി.അവൾ അവനെ ചേറ്ത്തു പിടിച്ചു.രോമാവൃതമായ നെഞ്ചില് ചെറുതായി വിയറ്പ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.നിത്യ വിരലുകളോടിച്ചു.ഒന്നു ചുംബിക്കണമെന്നു തോന്നി.എങ്ങും ഇരുട്ട് പടറ്ന്നിരുന്നു.അച്ഛനും അമ്മയും വാറ്ത്ത കാണുകയാണ്.

ഡാമുകളെല്ലാം തുറന്നുവിട്ടിട്ടുണ്ട് ..എങ്ങും റെഡ് അലറ്ട്ട്.ചീറിപ്പായുന്ന അനൌണ്സ്മെന്റ് വണ്ടി.മഴ കനത്തു പെയ്യുകയാണ്.തൊടിയിലെ മാവിന് ചുവട്ടില് ഒരു കുടയുടെ കീഴില് വീണ്ടും എത്രയോ നേരം നിന്നു.നനഞ്ഞൊലിക്കുന്നുണ്ടായിരുന്നു.ഉമ്മറത്ത് ചിമ്മിണി വെളിച്ചം കണ്ടപ്പോ നിത്യ ഞെട്ടലോടെ നോക്കി.കറന്റ് പോയിരിക്കുന്നു.അമ്മ അവളെ തിരയുമെന്ന് കരുതി.

ഇല്ല.അമ്മ വിളിക്കുന്നില്ല.അമ്മക്കറിയാമായിരുന്നു....

മഴ നനഞ്ഞ് തണുത്ത് വിറക്കുന്ന നിത്യയെ ഗുലാം ചേറ്ത്തു പിടിച്ച.ചൂടുളള നി ശ്വാസം.അതിലെവിടെയും കാമാഗ്നിയില്ല.അവന്റെ കണ്ണുകളില് ആറ്ത്തിയുടെ ഇരുളു പടരുന്നതേയില്ല.ആ മഹാ പവിത്രതയുടെ മുന്നില് നിത്യ തോല്ക്കുകയായിരുന്നു..

അന്ന് രാത്രി എങ്ങും വെള്ളം കയറി .നിലവിളി കോലാഹലം കൂകിവിളി .അവൾ ഗുലാം വരുമെന്ന് കരുതി കാത്തിരുന്നു .പിന്നെ ക്യാമ്പിലേക്ക് പോവുമ്പോൾ തിരിഞ്ഞും മറിഞ്ഞും നോക്കി .

ഗുലാം എവിടെ ?

കാത്തിരുന്നു .കുറെ നാള്.

അവന്റെ നമ്പർ അന്നു മുതൽ നിശ്ചലം .

9544287445 

എത്രയോ തവണ ഡയല് ചെയ്തു നോക്കി.

ഗുലാമിന് വേണ്ടി ഒരു നൂറു ജന്മം കാത്തിരിക്കാൻ തയ്യാറാണെന്ന് അവനു വാക്ക് 

കൊടുത്തിട്ടുണ്ടായിരുന്നു .

“നീ എന്നെ ആസാമിലേക് കൊണ്ട് പോവുമോ?”

ഒരിക്കൽ അവൾ ചോദിച്ചു .

‘ സ്ഥലം വാങ്ങണം വീടു വെക്കണം എന്നിട്ട് 

കൊണ്ട് പോകും .സത്യം .’

ഞെട്ടിക്കുന്ന ഓറ്മ്മകള് മറക്കാനാവാത്ത ദിനരാത്രങ്ങള്.നിത്യയുടെ കണ്ണിലെവിടെയോ ഒരു തുളളി കണ്ണുനീരു പൊടിഞ്ഞു.അവരിരുവരും നടന്നു നീങ്ങി.

"അവന് നിങ്ങളെ തേടി വരും.സമാധാനമായി തിരിച്ചു പോവുക"

പെണ്കുട്ടി പതുക്കെ പറഞ്ഞു.

പോകുന്നതിനിടയിൽ ആ പെൺകുട്ടിയുടെ 

പേര് ചോദിച്ചു.

“നജ്മ ഖാനം”പെൺകുട്ടി പുഞ്ചിരി തൂകി.

ചിലപ്പോൾ അങ്ങനെയും വേണ്ടി വരുന്നു .

ഉണ്ടാവില്ലെന്നറിയാം .എന്നിട്ടും പുസ്തക 

താളുകൾക്കിടയിൽ മയിൽ‌പ്പീലി  മാനം  കാണിക്കാതെ കാത്തുവെക്കപ്പെടുന്നു ....

അത്  പിന്നീട്  ചിതൽ  തിന്നും .

ഓർമ്മയെ  മറവിയും ,നഷ്ട  സ്വപ്നങ്ങളെ 

മധുരിക്കുന്ന ഓർമ്മകളും ,ലാഭങ്ങളെ നഷ്ടങ്ങളും 

പിന്നെ ആഗ്രഹങ്ങളെ ,അത് ഓർമ്മകളും 

മറവികളും കൈകോർത്തും കാർന്നു 

തിന്നപ്പെടുന്നു .

എവിടെയോ ജനിച്ച് എവിടെയോ മരിക്കുന്നവനാണ് മനുഷ്യന്.ആഗ്രഹങ്ങളുടെ 

ഒരു ലോകമുണ്ട് മനുഷ്യന്.അതിന് ഈ 

പ്രപഞ്ചത്തെക്കാൾ വലുപ്പം കാണും.

നിത്യ ബസ് കാത്തിരുന്നു..

സലീം പടിഞ്ഞാറേക്കര

Comment Log in or Join Tablo to comment on this chapter...

~

You might like P A Saleem's other books...